Wednesday, 20 August 2014


ആരോഗ്യ സെമിനാ൪
പനയാല്‍ എസ്.എം..യൂ.പി.സ്കൂളില്‍ 18.8.2014ന്പ്രക്യതിയും ആരോഗ്യവും
എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചീമേനി ആയൂ൪വേദ ആശുപത്രിയിലെ ഡോക്ട൪
രൂപാ സരസ്വതി ബോധവല്‍ക്കരണ ക്ലാസ് നടത്തി. സ്കൂല്‍ ഹെഡ്മിസ്ട്രസ്
കെ. സരളാദേവി അധ്യക്ഷം വഹിച്ചു. യു.കേശവഭട്ട് സ്വാഗതം ആശംസിച്ചു

 

Friday, 15 August 2014

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
     

പനയാല്‍ എസ്.എം.എ.യു.പി സ്കൂളില്‍ 68 ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. സ്കൂള്‍ എച്ച്.എം കെ സരളാ ദേവി പതാക ഉയര്‍ത്തി. പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  കെ കുഞ്ഞിരാമന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ദിനേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ പത്മിനി, ഗൗരിക്കിട്ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.