സ്കൂള്‍
കലോത്സവവും സ്റ്റേജ്,കമ്പ്യൂട്ട൪
ഉദ്ഘാടനവും
പനയാല്‍
എസ്.എം.എ.യു.പി.സ്കൂളില്‍
2015-16 അധ്യയന
വ൪ഷത്തെ സ്കൂള്‍ കലോത്സവം
നവമ്പ൪ 16 തിങ്കളാഴ്ച
നടന്നു. ഇതോടനുബന്ധിച്ച്
സ്കൂള്‍ പി.ടി.എ.നി൪മ്മിച്ച
സ്റ്റേജിന്റെ ഉദ്ഘാടനം
പള്ളിക്കര ഗ്രാമ പഞ്ചായത്ത്
മെമ്പ൪ ശ്രീ.
എ.വിനോദ്
കുമാ൪ നി൪വഹിച്ചു.
തുട൪ന്ന്
പനയാല്‍ പ്രവാസി അസോസിയേഷന്‍(ദുബായ്)
നല്‍കിയ
കമ്പ്യൂട്ടറിന്റെ ഉദ്ഘാടനം
ബേക്കല്‍ എ.ഇ.ഒ.കെ.രവിവ൪മ്മന്‍
നി൪വ്വഹിച്ചു.
സ്കൂളിലേയ്ക്ക്
എ.പി.ജെ.അബ്ദുല്‍
കലാമിന്റെ ശില്പം സമ്മാനിച്ച
പൂ൪വ്വ വിദ്യാ൪ത്ഥി ശ്രീനിവാസന്
സ്കൂളിന്റെ
വക ഉപഹാരം സമ്മാനിച്ചു.സ്കൂള്‍
ഹെഡ്മിസ്ട്രസ് ശ്രീമതി
കെ.സരളാദേവി
ശില്പം ഏറ്റുവാങ്ങി.ശ്രീമതി
പത്മിനി,ശ്രീ
കുഞ്ഞിരാമന്‍,ശ്രീ
രാധാകൃഷ്ണന്‍,ശ്രീ
കുഞ്ഞിക്കണ്ണന്‍,ശ്രീ
ബാലകൃഷ്ണന്‍ എന്നിവ൪ ചടങ്ങില്‍
സംബന്ധിച്ചു.
പിടിഎ
പ്രസിഡന്റ് ശ്രീ ദിനേശന്റെ
അദ്ധ്യക്ഷതയില്‍ നടന്ന
ചടങ്ങില്‍ എഛ്.എം.
ശ്രീമതി.സരളാദേവി
സ്വാഗതവും സ്ററാഫ് സെക്രട്ടറി
ശ്രീ ശിവരാമ കയ൪ത്തായ നന്ദിയും
പറഞ്ഞു.
No comments:
Post a Comment