Thursday 17 August 2017


പനയാല്‍ S.M.A.U.P.S ല്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ നിന്ന്




Thursday 22 June 2017


അന്താരാഷ്ട്ര യോഗാ ദിനാചരണവും പക൪ച്ചപ്പനി ബോധവത്കരണ ക്ളാസ്സും

പനയാല്‍ S.M.A.U.P. സ്കൂളില്‍ അന്താരാഷ്ട്ര യോഗാദിനാചരണം നടത്തി.
H.M.ശ്രീമതി കെ.കെ.സരളാദേവി യോഗയുടെ പ്രാധാന്യം വിശദീകരിച്ച്
സംസാരിച്ചു.
പക൪ച്ചപ്പനി ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ പനി
ബാധിക്കാതിരിക്കാന്‍ വീടുകളിലും സ്കൂളുകളിലും എടുക്കേണ്ട മുന്‍കരുതലു
കളെപ്പററി സ്കൂള്‍ സയന്‍സ് ക്ളബ്ബിന്‍െറ ആഭിമുഖ്യത്തില്‍ നെല്ലിയടുക്കം
P.H.C.യിലെ സ്ററാഫ് നഴ്സ് ശ്രീമതി, പ്രസന്ന ക്ളാസെടുത്തു.

Monday 19 June 2017


പനയാല്‍ S.M.A.U.P സ്കൂളില്‍ നിന്നും 2016-17 അധ്യയന വ൪ഷത്തില്‍
സംസ്കൃതം സ്കോള൪ഷിപ്പ് നേടിയ നേടിയ കുട്ടികള്‍



പനയാല്‍ S.M.A.U.P സ്കൂളില്‍ നിന്നും 2016-17 അധ്യയന വ൪ഷത്തില്‍
U.S.S നേടിയ നിവേദിത

Wednesday 14 June 2017


പനയാല്‍ S.M.A.U.P സ്കൂളില്‍ നിന്നും2016-17 അധ്യയന വ൪ഷത്തില്‍
L.S.S നേടിയ കുട്ടികള്‍

പരിസ്ഥിതി ദിനാചരണം 2017

പനയാല്‍ S.M.A.U.P സ്കൂളില്‍ OISCA INTERNATIONAL KANHANGAD CHAPTER ന്‍െറ ഭാഗമായി ജൂണ്‍ 5ന് പരിസ്ഥിതി ദിനാചരണം നടന്നു.
ദിനാചരണത്തിന്‍െറ ഉദ്ഘാടനം Bekal A.E.O ശ്രീ .കെ . ശ്രീധരന്‍ നി൪വഹിച്ചു.H.M ശ്രീമതി സരളാദേവി സ്വാഗതമാശംസിച്ചു. ശ്രീ. രാധാകൃഷ്ണന്‍
നമ്പ്യാ൪ അധ്യക്ഷത വഹിച്ചു. ശ്രീ.പി. ശ്രീധരന്‍ മുഖ്യ പ്രഭാഷണം നടത്തി.
ശ്രീ. പി. കുഞ്ഞിരാമന്‍ നായ൪, പ്രൊഫ.സുരേന്ദ്രനാഥ് എന്നിവ൪ ആശംസകള്‍
അ൪പ്പിച്ചു. ശ്രീ.വിവേകാനന്ദ നായക് നന്ദി പ്രകാശിപ്പിച്ചു.ചടങ്ങില്‍ കുട്ടികള്‍ക്ക്
സൗജന്യ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. തുട൪ന്ന് സ്കൂള്‍ കോമ്പൗണ്ടില്‍
വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു .





Tuesday 13 June 2017


പ്രവേശനോത്സവം 2017-18

പനയാല്‍ S.M.A.U.P സ്കൂളില്‍ 2017-18അധ്യയന വ൪ഷത്തിലെ
പ്രവേശനോത്സവത്തിന്‍െറ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസി;
ശ്രീമതി.എം.ഗൗരി നി൪വഹിച്ചു. വാ൪ഡ് മെമ്പ൪ ശ്രീ.വിനോദ്കുമാ൪
അധ്യക്ഷത വഹിച്ചു. സ്കുള്‍ H.M ശ്രീമതി കെ.കെ.സരളാദേവി സ്വാഗതം
പറഞ്ഞു. മുന്‍ ഗ്രാമപഞ്ചായത്ത് വികസനസമിതിചെയ൪മാന്‍ ശ്രീ.അജയന്‍
പനയാല്‍ ആശംസകള്‍ അ൪പ്പിച്ചു. ഒന്നാംക്ളാസിലേക്ക് പുതുതായി 60
കുട്ടികള്‍ പ്രവേശനംനേടി.അവ൪ക്ക് പനയാല്‍ പുരുഷസ്വയം സഹായസംഘം,വീവണ്‍ സ്വയ സഹായസംഘം എന്നിവ൪ചേ൪ന്ന്
സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ശ്രീ.രവിരാജ് ഭട്ട്
സൗജന്യ യൂണിഫോംനല്‍കി.സ്ററാഫ് സെക്രട്ടറി ശ്രീ.സുകുമാരന്‍നമ്പ്യാ൪
നന്ദി പ്രകാശിപ്പിച്ചു.






Saturday 10 June 2017


WELCOME TO NEW ACADEMIC YEAR 2017-18

Monday 20 March 2017


ഗണിതോത്സവം-2016-17


പനയാല്‍ എസ്.എം..യു.പി.സ്കൂളില്‍ ഗണിതോത്സവവുമായി ബന്ധപ്പെട്ട് നടന്ന
വിവിധ ക്ളാസ് റൂം പ്രവ൪ത്തനങ്ങള്‍.




Thursday 9 March 2017


അമ്മ അറിയാന്‍


പനയാല്‍ S M A U P S ല്‍ 27.2.2017 ന് " അമ്മ അറിയാന്‍ " ഏക ദിന ബോധവത്കരണ
പരിപാടി നടന്നു. പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഢണ്ട് ശ്രീമതി; ഗൗരി നി൪വഹിച്ചു. സ്കൂള്‍ H.M ശ്രീമതി; സരളാ ദേവി സ്വാഗതം പറഞ്ഞു. PTA പ്രസി;
ശ്രീ. ദിനേശ്കുമാ൪ അധ്യക്ഷത വഹിച്ചു. സ്കൂള്‍ സ്ററാഫ് ശ്രീ; അനില്‍ കുമാ൪ ബോധവത്കരണ
ക്ളാസ് നടത്തി.
തുട൪ന്ന് നടന്ന " പെണ്മയുടെ അനുഭവ സാക്ഷ്യം" എന്നപരിപാടിയുടെ ഉദ്ഘാടനവും ശ്രീമതി
ഗൗരി നി൪വഹിച്ചു. PTA പ്രസിഢണ്ട് അധ്യക്ഷത വഹിച്ചചടങ്ങിന് HM സ്വാഗതമാശംസിച്ചു.
50 കുട്ടികളും അവരുടെ രക്ഷിതാക്കളും പന്കെടുത്ത പരിപാടിയില്‍ ശ്രീമതി ഗൗരി അവരുടെ
ജീവിതാനുഭവങ്ങള്‍ വിവരിച്ചു. സ്കൂള്‍ സ്ററാഫ് ശ്രീ. ശിവരാമ കയ൪ത്തായ ക്ളാസ് കൈകാര്യം
ചെയ്തു.



മലയാളത്തിളക്കം - വിജയപ്രഖ്യാപനം

പനയാല്‍ S M A U P S ല്‍ മലയാളത്തിളക്കത്തിന്‍െറ ഭാഗമായി 20 കുട്ടികളുള്ള ബാച്ചില്‍
30 മണിക്കൂ൪ പഠനം നടന്നു. വായനയില്‍ 12 കുട്ടികള്‍ മുന്നോക്കത്തില്‍ എത്തി. 4 കുട്ടികള്‍ക്ക്
ചെറിയ സഹായം വേണ്ടി വന്നു. ശേഷിച്ച 4 കുട്ടികളില്‍ നേരിയ തോതിലുള്ള മാറ്റമേ പ്രകടമായുള്ളു.
അതുപോലെ ലേഖനത്തില്‍ 7 കുട്ടികള്‍ മികച്ചു നിന്നപ്പോള്‍ 9 കുട്ടികള്‍ക്ക് ചിഹ്നം ചേ൪ക്കുന്നതില്‍
നേരിയ തോതില്‍ പ്രശ്നം നേരിട്ടു. 4 കുട്ടികള്‍ക്ക് ലേഖന പ്രവ൪ത്തനത്തില്‍ കാര്യമായ മാറ്റം ഉണ്ടായില്ല.
മലയാളത്തിളക്കത്തിന്‍െറ വിജയ പ്രഖ്യാപനം 27.2.2017 ന് കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഢണ്ട് ശ്രീമതി. ഗൗരി നി൪വഹിച്ചു. P T A പ്രസിഢണ്ട് ദിനേശ്കുമാ൪
അധ്യക്ഷത വഹിച്ചു. H M ശ്രീമതി. സരളാദേവി സ്വാഗതം പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളും
പരിപാടിയില്‍ പന്‍കെ‍‍‍‍ടുത്തു.

Tuesday 21 February 2017


വിദ്യാലയ വികസന സമിതി

പനയാല്‍ S.M.A.U.P. സ്കൂള്‍ വിദ്യാലയ വികസന സമിതിയുടെ ഉദ്ഘാടനം 4.2.2017ന് കാഞ്ഞങ്ങാട്
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എം.ഗൗരി നി൪വഹിച്ചു. വാ൪ഡ് മെമ്പ൪ ശ്രീ. . വിനോദ്
കുമാ൪ അധ്യക്ഷത വഹിച്ചു. ബേക്കല്‍ A.E.O. ശ്രീ. ശ്രീധരന്‍ പദ്ധതി വിശദീകരണം നടത്തി. സ്കൂള്‍
ഹെഡ്മിസ് : ശ്രീമതി. കെ. സരളാദേവി സ്വാഗതം ആശംസിച്ചു. സ്കൂള്‍ വികസനരേഖ "വിഷന്‍ 2020”
കരട് റിപ്പോ൪ട്ട് സ്ററാഫ് സെക്റട്ടറി ശ്രീ. സുകുമാരന്‍ നമ്പ്യാ൪ നി൪വഹിച്ചു. റിപ്പോ൪ട്ട് ക്രോഡീകരിച്ച്
കരട് രേഖ P.T.A.പ്രസിഡണ്ട് ശ്രീ. ദിനേശ്കുമാ൪ അവതരിപ്പിച്ചു.
സ്കൂളിലെ പൂ൪വ വിദ്യാ൪ത്ഥികളായിരുന്ന ശ്രീ.കുഞ്ഞിക്കണ്ണന്‍ മാസ്ററ൪, ശ്രീ.എം.കുമാരന്‍
ശ്രീ.കുന്നൂച്ചി കുഞ്ഞിരാമന്‍. ശ്രീ.കൃഷ്ണന്‍ നായ൪. ശ്രീ.അജയന്‍ പനയാല്‍ തുടങ്ങിയവ൪ സംസാരിച്ചു.
സീനിയ൪ അസിസ്ററന്‍റ് ശ്രീമതി. സുശീല.കെ നന്ദി പ്രകാശിപ്പിച്ചു.

Tuesday 10 January 2017


ഒന്നാം സ്ഥാനം നേടി

തൃക്കരിപ്പൂ൪ ഗവ: വൊക്കേഷണല്‍ ഹയ൪ സെക്കന്‍ഡറി സ്കൂളല്‍ വെച്ച് നടന്ന
കാസ൪ഗോഡ് റവന്യൂജില്ലാകലോത്സവത്തില്‍ സംസ്കൃതം കവിതാരചനയില്‍
SMAUPS ലെ സനിക വി.ആ൪ ഒന്നാം സ്ഥാനം നേടി.