Monday 20 March 2017


ഗണിതോത്സവം-2016-17


പനയാല്‍ എസ്.എം..യു.പി.സ്കൂളില്‍ ഗണിതോത്സവവുമായി ബന്ധപ്പെട്ട് നടന്ന
വിവിധ ക്ളാസ് റൂം പ്രവ൪ത്തനങ്ങള്‍.




Thursday 9 March 2017


അമ്മ അറിയാന്‍


പനയാല്‍ S M A U P S ല്‍ 27.2.2017 ന് " അമ്മ അറിയാന്‍ " ഏക ദിന ബോധവത്കരണ
പരിപാടി നടന്നു. പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഢണ്ട് ശ്രീമതി; ഗൗരി നി൪വഹിച്ചു. സ്കൂള്‍ H.M ശ്രീമതി; സരളാ ദേവി സ്വാഗതം പറഞ്ഞു. PTA പ്രസി;
ശ്രീ. ദിനേശ്കുമാ൪ അധ്യക്ഷത വഹിച്ചു. സ്കൂള്‍ സ്ററാഫ് ശ്രീ; അനില്‍ കുമാ൪ ബോധവത്കരണ
ക്ളാസ് നടത്തി.
തുട൪ന്ന് നടന്ന " പെണ്മയുടെ അനുഭവ സാക്ഷ്യം" എന്നപരിപാടിയുടെ ഉദ്ഘാടനവും ശ്രീമതി
ഗൗരി നി൪വഹിച്ചു. PTA പ്രസിഢണ്ട് അധ്യക്ഷത വഹിച്ചചടങ്ങിന് HM സ്വാഗതമാശംസിച്ചു.
50 കുട്ടികളും അവരുടെ രക്ഷിതാക്കളും പന്കെടുത്ത പരിപാടിയില്‍ ശ്രീമതി ഗൗരി അവരുടെ
ജീവിതാനുഭവങ്ങള്‍ വിവരിച്ചു. സ്കൂള്‍ സ്ററാഫ് ശ്രീ. ശിവരാമ കയ൪ത്തായ ക്ളാസ് കൈകാര്യം
ചെയ്തു.



മലയാളത്തിളക്കം - വിജയപ്രഖ്യാപനം

പനയാല്‍ S M A U P S ല്‍ മലയാളത്തിളക്കത്തിന്‍െറ ഭാഗമായി 20 കുട്ടികളുള്ള ബാച്ചില്‍
30 മണിക്കൂ൪ പഠനം നടന്നു. വായനയില്‍ 12 കുട്ടികള്‍ മുന്നോക്കത്തില്‍ എത്തി. 4 കുട്ടികള്‍ക്ക്
ചെറിയ സഹായം വേണ്ടി വന്നു. ശേഷിച്ച 4 കുട്ടികളില്‍ നേരിയ തോതിലുള്ള മാറ്റമേ പ്രകടമായുള്ളു.
അതുപോലെ ലേഖനത്തില്‍ 7 കുട്ടികള്‍ മികച്ചു നിന്നപ്പോള്‍ 9 കുട്ടികള്‍ക്ക് ചിഹ്നം ചേ൪ക്കുന്നതില്‍
നേരിയ തോതില്‍ പ്രശ്നം നേരിട്ടു. 4 കുട്ടികള്‍ക്ക് ലേഖന പ്രവ൪ത്തനത്തില്‍ കാര്യമായ മാറ്റം ഉണ്ടായില്ല.
മലയാളത്തിളക്കത്തിന്‍െറ വിജയ പ്രഖ്യാപനം 27.2.2017 ന് കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഢണ്ട് ശ്രീമതി. ഗൗരി നി൪വഹിച്ചു. P T A പ്രസിഢണ്ട് ദിനേശ്കുമാ൪
അധ്യക്ഷത വഹിച്ചു. H M ശ്രീമതി. സരളാദേവി സ്വാഗതം പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളും
പരിപാടിയില്‍ പന്‍കെ‍‍‍‍ടുത്തു.