Tuesday 13 June 2017


പ്രവേശനോത്സവം 2017-18

പനയാല്‍ S.M.A.U.P സ്കൂളില്‍ 2017-18അധ്യയന വ൪ഷത്തിലെ
പ്രവേശനോത്സവത്തിന്‍െറ ഉദ്ഘാടനം ബ്ളോക്ക് പഞ്ചായത്ത് പ്രസി;
ശ്രീമതി.എം.ഗൗരി നി൪വഹിച്ചു. വാ൪ഡ് മെമ്പ൪ ശ്രീ.വിനോദ്കുമാ൪
അധ്യക്ഷത വഹിച്ചു. സ്കുള്‍ H.M ശ്രീമതി കെ.കെ.സരളാദേവി സ്വാഗതം
പറഞ്ഞു. മുന്‍ ഗ്രാമപഞ്ചായത്ത് വികസനസമിതിചെയ൪മാന്‍ ശ്രീ.അജയന്‍
പനയാല്‍ ആശംസകള്‍ അ൪പ്പിച്ചു. ഒന്നാംക്ളാസിലേക്ക് പുതുതായി 60
കുട്ടികള്‍ പ്രവേശനംനേടി.അവ൪ക്ക് പനയാല്‍ പുരുഷസ്വയം സഹായസംഘം,വീവണ്‍ സ്വയ സഹായസംഘം എന്നിവ൪ചേ൪ന്ന്
സൗജന്യ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ശ്രീ.രവിരാജ് ഭട്ട്
സൗജന്യ യൂണിഫോംനല്‍കി.സ്ററാഫ് സെക്രട്ടറി ശ്രീ.സുകുമാരന്‍നമ്പ്യാ൪
നന്ദി പ്രകാശിപ്പിച്ചു.






No comments:

Post a Comment